2014 മേയ് 26

മല്‍പ്പിടുത്തം
അതും ഹൈക്കുവുമായി
ചിതറിയവ

>>>>>>>>>>>>>>>>>>>>>>>>>>>>

നക്ഷത്രം വഴികാട്ടി
വെന്തമണല്‍ക്കാടുകള്‍ക്കപ്പുറം
മഴവില്ല്
-----------------------------------------------------------...

പൂക്കാവടി തുള്ളുമ്പോള്‍
ഒക്കത്തൊരു തുള്ളല്‍
അമ്മയും കുഞ്ഞും
-------------------------------------------------------------
തൊട്ടതേയുള്ളൂ
പൊട്ടിത്തെറിച്ചു പോയി
മുറ്റത്തെ വാത്സ്യം
----------------------------------------------------------------
വഴി വാണിഭം
നാഴിയ്ക്ക് പിടിയരി
അണ്ണാറക്കണ്ണന്‍
-----------------------------------------------------------------
ഉണ്ടുനിറയണംഉണ്ണിയ്ക്ക്
കണ്ടു നിറയണം അമ്മയ്ക്ക്
മൂടിവച്ചപാത്രം
-----------------------------------------------------------------
കണ്ണീരു തുടച്ചില്ല
കടുക് തേടാന്‍ പറഞ്ഞു
കദനമൊഴിഞ്ഞു
------------------------------------------------------------------
ഒരു ഹൃദയം
പറിച്ചു വച്ചിരിക്കുന്നു
അമ്മത്തൊട്ടിലില്‍
------------------------------------------------------------------
എത്തിനോക്കുന്നു
കരിമേഘകരിമ്പടത്തില്‍ നിന്ന്
ഒരമ്പിളി മുഖം
-----------------------------------------------------------------
അച്ഛനൊപ്പം പടികയറുന്നു
അമ്മയുതിര്‍ത്ത
ഒരു നെടുവീര്‍പ്പ്
---------------------------------------------------------------------
എന്റെ മക്കളെ
തമ്മില്‍ തല്ലിയ്ക്കുന്നു
കാറ്റിനോട് മാവ്
""മരണത്തിലൂടെയാണ് പല നല്ല മനുഷ്യരും പിറന്നത്‌......""
കര്‍ണ്ണാമൃതം
മുളംതണ്ട്‌ പാടുന്നു
ശാന്തം ഭജനം
>>>>>>>>>>>>>>>>>>

ഇടവപ്പാതി
കൊട്ടിത്തുടങ്ങിയതേയുള്ളൂ ...

അതാ ഒരുനര്‍ത്തകി
>>>>>>>>>>>>>>>>>>>>>

മൃദംഗ താളം
മഴവിരല്‍ തുമ്പില്‍
ദ്രുത സംഗീതം
>>>>>>>>>>>>>>>>>>>>>>>

വര്‍ണ്ണത്തില്‍
സ്വര്‍ണ്ണ മുരുക്കുന്നു
കര്‍ണ്ണികാരം
>>>>>>>>>>>>>>>>>>>>>>>

തുമ്പപ്പെണ്ണിന്
പാടവരമ്പത്ത്
കുരുത്തോല കല്യാണം
>>>>>>>>>>>>>>>>>>>>>>

ദീപാരാധന
ആലിലത്തുമ്പിലും
ഹരിനാമകീര്‍ത്തനം
>>>>>>>>>>>>>>>>>>>>>

അവള്‍വന്നു
തിരപ്പുറത്തേറി
ഉടയുന്ന മുത്തുകള്‍
>>>>>>>>>>>>>>>>>>>>>

ചിപ്പിയ്ക്കുള്ളില്‍
തപസ്സു ചെയ്യുന്നു
കണ്ണീര്‍ത്തുള്ളി
>>>>>>>>>>>>>>>>>>>>>

കാത്തിരിക്കുന്നു
കടല്‍ത്തീരമിപ്പോഴും
അകന്ന വഞ്ചിപ്പാട്ട്
>>>>>>>>>>>>>>>>>>>>

പതിനേഴിന്‍
പടിവാതിലില്‍
മഞ്ഞുതുള്ളി
>>>>>>>>>>>>>>>>>>>
ശൈശവപുഞ്ചിരി
കണ്ണുചിമ്മി താരകം
മാനംകെട്ട മഴവില്ല്
>>>>>>>>>>>>>>>>>>>>>>>>>>>>
 


അമ്പിളിത്തുട്ട്
തെളിനീരിലിട്ടു
നിശ്ചലംകാറ്റ്
>>>>>>>>>>>>>>>>>>>>>>>>>>>>>

കുളിരാവണം
കടലുംവഹിക്കണം
പുല്‍ക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളി
>>>>>>>>>>>>>>>>>>>>>>>>>>>>>>

മൂവരിയില്‍
മുക്കോടി നിറങ്ങള്‍
ഹൈക്കു മഴവില്ല്
>>>>>>>>>>>>>>>>>>>>>>>>>>>>>>>

കാട് കരയുന്നു
കാറ്റിന്‍വിരല്‍ തൊടുന്നിടത്തൊക്കെയും
കബന്ധങ്ങള്‍
>>>>>>>>>>>>>>>>>>>>>>>>>>>>>>>>

തലോടിയത്രേ
പാഴില ഒളിച്ചോടി
കാറ്റിന്‍റെയൊപ്പം
>>>>>>>>>>>>>>>>>>>>>>>>>>>>>>>>

കിഴക്കേമാനം
നെയ്ത്തിരി കത്തിച്ചു
ആ ശംഖനാദം
>>>>>>>>>>>>>>>>>>>>>>>>>>>>>>>>

അസ്തമന സൂര്യന്‍
തിരകളെണ്ണുന്നു
മാഞ്ഞ കാല്‍പ്പാടുകള്‍
>>>>>>>>>>>>>>>>>>>>>>>>>>>>>>>>

ആകാശത്തമ്പിളി നീലനിലാവ്
പപ്പടവട്ടത്തിലൊരുചെറുപൊട്ടെന്നു
കൂപമണ്ഡുകവും
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
ഒഴുകുന്നു മെല്ലെ ഓളക്കൈചേര്‍ത്തുനാം
തുഴയില്ലാ ചങ്ങാടചങ്ങാതികള്‍
വഴിതെറ്റിയെന്നാപൂങ്കാറ്റുപറഞ്ഞാലും
പുഴയെല്ലാംആഴിയിലേക്കല്ലയോ പോകുന്നു

കാണും നാം ഉറുമ്പിരതേടുന്ന വീഥിയില്‍
കാലം കനിയട്ടെ തിരിച്ചറിഞ്ഞീടുവാന്‍
കാത്തിരിക്കുന്നു ഞാനും. കഴിയട്ടെ ഋതുക്കാലം
കുഞ്ഞോളമായി സഖേ നിന്‍റെതീരമണയുവാന്‍