വാക്കിനു ഭ്രാന്താണ്
വെറുതെ ചിരിച്ചും
ഉറക്കെ കരഞ്ഞും
പുലഭ്യം പറഞ്ഞും
തലയിട്ടുരുട്ടുന്നു
കടലാസിന്‍റെ വെളുത്ത
ചുമരില്‍ തുളകളുണ്ടാക്കി
തുറിച്ചു നോക്കുന്നു
സമച്തുരങ്ങള്‍ ഭേദിച്ച്
പറന്നു പൊങ്ങുന്നു
അതിരറിയാതെ
ആകാശത്തേക്ക്
മിന്നുന്ന നക്ഷത്രങ്ങളിലേക്കു
വര്‍ണ്ണ മേഘങ്ങളിലേക്ക്
അപാരതയിലേക്കു
മുന്നിലെ ശൂന്യമാം
അന്ധകാരത്തിലേക്ക്
ഒടുവില്‍,ചിറകു തളര്‍ന്നു
ഈ ഒറ്റ മുറിയ്ക്കുള്ളില്‍
അഭയം തേടുന്നു
വാക്കിനും ഭ്രാന്താണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ