2013 ഡിസം 13

സൂര്യനില്‍ നിന്നും വെളിച്ചം
കടം വാങ്ങിയെത്രേ
ചന്ദ്രന്‍ ഭൂമിയ്ക്കായി
പൌര്‍ണമിയില്‍
നിലാവിന്‍റെ
വിരുന്നൊരുക്കിയത്
 
കടം വീട്ടുവാനാകാതെ
സൂര്യനെ പേടിച്ചു
പാവം ചന്ദ്രന്‍അമാവാസിയില്‍
രാത്രിമറയ്ക്കുള്ളില്‍
അഭയം തേടുന്നു

അഭിപ്രായങ്ങളൊന്നുമില്ല: