2013 ഡിസം 27

വിത്തായിക്കിടക്കവേ വെറുതെ മോഹിച്ചു
രണ്ടിലകള്‍ തളിര്‍ത്തെങ്കില്‍
മുളപൊട്ടി നാമ്പിട്ടു മണ്ണില്‍കുരുക്കവേ
ആശിച്ചു വെറുതെ വളര്‍ന്നെങ്കിലെന്നു
ഇലകളിലക്കൂട്ടമായി പ്പതുക്കെ
പുഷ്പ്പിച്ചുവെങ്കില്‍ വെറുതെ കൊതിച്ചു പോയി
ദലങ്ങളില്‍ ഗന്ധവുമായി പുലരിയില്‍
ഒരു മൊട്ടുവന്നു,.. വിടര്‍ന്നു പൂവായി

പിറ്റേന്നു മുറ്റത്തെ ചെടിയില്‍ നിന്നാപ്പൂവ്
വെറുതെ ചിരിച്ചു വെറുതെ.. വെറുതെ....

അഭിപ്രായങ്ങളൊന്നുമില്ല: