ഒരിക്കല്‍ ...
ഒരിക്കല്‍ മാത്രം
മധുരിക്കും
കരിമ്പാണ് കുഞ്ഞേ പ്രണയം
അറിയാതെ വീണാല്‍
കാലുറയ്ക്കുന്ന
ചേറാണ് കുഞ്ഞേ പ്രണയം
പൂവമ്പ് കൊള്ളുമ്പോള്‍
സുഖമെങ്കിലും
കൂരമ്പാണ് കുഞ്ഞേ പ്രണയം
എന്നാലുമെന്നാലുമെല്ലാരുമി-
പ്രണയത്തീയില്‍
വെന്തുരുകാന്‍ കൊതിക്കുന്നു
സുഖമുള്ള നോവെന്നു
പറയുന്നു പലരും
മുഖം പൊള്ളിയകലേക്ക്
പോകുന്നു ചിലരെങ്കിലും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ