2014 ഓഗ 15

മാനത്തു കൊടിക്കൂറ 
മഴത്തുള്ളികളുടെ മഹാ സംഗമം
സാഗരം സാക്ഷി 
.................................
ഒരുമയുടെപെരുമ 
മഴത്തുള്ളികളുടെ ഘോഷയാത്ര 
തോടും റോഡും കവിയുന്നു 
.....................................................
തോടുകള്‍ക്ക് 
പുഴയുടെ അഹങ്കാരം 
ഇടിച്ചു നിരത്തല്‍ 
.........................................................
ഇടിമുഴങ്ങുന്നു
ഞങ്ങളുടെ മഴപ്പാടങ്ങള്‍ ഞങ്ങള്‍ക്ക് 
മുദ്രാവാക്യം 
..............................................................
ഉദ്ബോധനം
ഓലത്തുമ്പത്ത് മഴത്തുള്ളി
ആകാശത്തുനിന്നൊരു ഫ്ലാഷ്
..............................................................
തോട്ടങ്ങളില്‍ 
മഴത്തുള്ളികള്‍ സംഘടിക്കുന്നു 
വെള്ളപ്പൊക്കം 
......................................................................
പത്രവാര്‍ത്ത 
മഴയുടെ കൂറ്റന്‍ റാലി
കോടികള്‍ നഷ്ടം 
.................................................................
പരാജയസമരം
മഴത്തുള്ളികളുടെ കൂട്ടആത്മഹത്യ
വെള്ളച്ചാട്ടം
മഴമുത്തിനെ
താങ്ങുവാനാകാതെ
മുളയില
 
മഴനൂലുപൊട്ടിച്ചു 
കൈവള തീര്‍ത്തു
മുറ്റത്തൊരു കവുങ്ങ്
 
മേഘം റാഞ്ചിയ
മഴക്കുഞ്ഞുങ്ങള്‍
മണ്ണിന്റെ മടിത്തട്ടിലേക്ക്
 
പതിഞ്ഞ താളത്തില്‍
ഓട്ടിന്‍ പുറത്ത്
മഴ മദ്ദളം കൊട്ടുന്നു
 
വിയര്‍ത്തുകുളിച്ചു
കയറിവരുന്നു
അച്ഛനൊപ്പം മഴക്കാറ്റും
 
മഴ, മരം മേല്‍ക്കൂരയാക്കി
അമ്മയും മകളും
കൂരയില്‍ നക്ഷത്രജാലം
 
മേല്‍ക്കൂരപെയ്യുന്നു
കുസൃതിത്തുള്ളികള്‍
തുള്ളിക്കളിക്കുന്നു