മഴമുത്തിനെ
താങ്ങുവാനാകാതെ
മുളയില
മഴനൂലുപൊട്ടിച്ചു
കൈവള തീര്‍ത്തു
മുറ്റത്തൊരു കവുങ്ങ്
മേഘം റാഞ്ചിയ
മഴക്കുഞ്ഞുങ്ങള്‍
മണ്ണിന്റെ മടിത്തട്ടിലേക്ക്
പതിഞ്ഞ താളത്തില്‍
ഓട്ടിന്‍ പുറത്ത്
മഴ മദ്ദളം കൊട്ടുന്നു
വിയര്‍ത്തുകുളിച്ചു
കയറിവരുന്നു
അച്ഛനൊപ്പം മഴക്കാറ്റും
മഴ, മരം മേല്‍ക്കൂരയാക്കി
അമ്മയും മകളും
കൂരയില്‍ നക്ഷത്രജാലം
മേല്‍ക്കൂരപെയ്യുന്നു
കുസൃതിത്തുള്ളികള്‍
തുള്ളിക്കളിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ