താരങ്ങള്‍ രാവിന്റെ നൊമ്പരത്തുള്ളികള്‍............
2013 ഡിസം 27
വിത്തായിക്കിടക്കവേ വെറുതെ മോഹിച്ചു
രണ്ടിലകള്‍ തളിര്‍ത്തെങ്കില്‍
മുളപൊട്ടി നാമ്പിട്ടു മണ്ണില്‍കുരുക്കവേ
ആശിച്ചു വെറുതെ വളര്‍ന്നെങ്കിലെന്നു
ഇലകളിലക്കൂട്ടമായി പ്പതുക്കെ
പുഷ്പ്പിച്ചുവെങ്കില്‍ വെറുതെ കൊതിച്ചു പോയി
ദലങ്ങളില്‍ ഗന്ധവുമായി പുലരിയില്‍
ഒരു മൊട്ടുവന്നു,.. വിടര്‍ന്നു പൂവായി
പിറ്റേന്നു മുറ്റത്തെ ചെടിയില്‍ നിന്നാപ്പൂവ്
വെറുതെ ചിരിച്ചു വെറുതെ.. വെറുതെ....
രണ്ടിലകള്‍ തളിര്‍ത്തെങ്കില്‍
മുളപൊട്ടി നാമ്പിട്ടു മണ്ണില്‍കുരുക്കവേ
ആശിച്ചു വെറുതെ വളര്‍ന്നെങ്കിലെന്നു
ഇലകളിലക്കൂട്ടമായി പ്പതുക്കെ
പുഷ്പ്പിച്ചുവെങ്കില്‍ വെറുതെ കൊതിച്ചു പോയി
ദലങ്ങളില്‍ ഗന്ധവുമായി പുലരിയില്‍
ഒരു മൊട്ടുവന്നു,.. വിടര്‍ന്നു പൂവായി
പിറ്റേന്നു മുറ്റത്തെ ചെടിയില്‍ നിന്നാപ്പൂവ്
വെറുതെ ചിരിച്ചു വെറുതെ.. വെറുതെ....
2013 ഡിസം 16
ഒരിക്കല്‍ ...
ഒരിക്കല്‍ മാത്രം
മധുരിക്കും
കരിമ്പാണ് കുഞ്ഞേ പ്രണയം
അറിയാതെ വീണാല്‍
കാലുറയ്ക്കുന്ന
ചേറാണ് കുഞ്ഞേ പ്രണയം
പൂവമ്പ് കൊള്ളുമ്പോള്‍
സുഖമെങ്കിലും
കൂരമ്പാണ് കുഞ്ഞേ പ്രണയം
എന്നാലുമെന്നാലുമെല്ലാരുമി-
പ്രണയത്തീയില്‍
വെന്തുരുകാന്‍ കൊതിക്കുന്നു
സുഖമുള്ള നോവെന്നു
പറയുന്നു പലരും
മുഖം പൊള്ളിയകലേക്ക്
പോകുന്നു ചിലരെങ്കിലും
വാക്കിനു ഭ്രാന്താണ്
വെറുതെ ചിരിച്ചും
ഉറക്കെ കരഞ്ഞും
പുലഭ്യം പറഞ്ഞും
തലയിട്ടുരുട്ടുന്നു
കടലാസിന്‍റെ വെളുത്ത
ചുമരില്‍ തുളകളുണ്ടാക്കി
തുറിച്ചു നോക്കുന്നു
സമച്തുരങ്ങള്‍ ഭേദിച്ച്
പറന്നു പൊങ്ങുന്നു
അതിരറിയാതെ
ആകാശത്തേക്ക്
മിന്നുന്ന നക്ഷത്രങ്ങളിലേക്കു
വര്‍ണ്ണ മേഘങ്ങളിലേക്ക്
അപാരതയിലേക്കു
മുന്നിലെ ശൂന്യമാം
അന്ധകാരത്തിലേക്ക്
ഒടുവില്‍,ചിറകു തളര്‍ന്നു
ഈ ഒറ്റ മുറിയ്ക്കുള്ളില്‍
അഭയം തേടുന്നു
വാക്കിനും ഭ്രാന്താണ്
2013 ഡിസം 13
മന്ത്രിച്ചിരിക്കാമപ്പൂവെന്തോമധുരമായി
മാരുതനല്ലെങ്കിലിത്രചിരിക്കുമോ
തളിരുടലാകെതഴുകിയുണര്‍ത്തി
തൊട്ടുതലോടിതരിപ്പിക്കുമോ
മധുതുളുമ്പുന്നൊരാമലര്‍ചുണ്ടുകള്‍
മറ്റാരുമറിയാതെമൊത്തിത്തിക്കുടിക്കുമോ
നവ്യാനുഭൂതിയറിഞ്ഞതില്ലെങ്കില്‍,പിന്നെ
നാണിച്ചവള്‍തലതാഴ്ത്തിനിന്നീടുമോ
തുടുത്തോരാകവിളിത്രവര്‍ണാഭമാകുമോ
പിടഞ്ഞുണര്‍ന്നുപരാഗമുതിര്‍ക്കുമോ
ആഗാതനാകുമനിലഗാത്രങ്ങളില്‍
സുഗന്ധംപരത്തിയവളുമ്മയാചിച്ചിരിക്കാം
ചുംബനംകൊണ്ടാമൃദുമേനിയാകെ
ചെമ്പനീര്‍പൂക്കള്‍ വിരിഞ്ഞിരിക്കാം
പോയ്‌വാരാമെന്നപാഴ്വാക്കുമോതി
പറന്നുമറയുമാകാറ്റിനെനോക്കി
ഇനിയെന്നുകാണുമെന്നാശങ്കബാക്കിയായ്
ഇപ്പോഴുമോരുപൂവ്തൊടിയിലുണ്ടാവാം...
മാരുതനല്ലെങ്കിലിത്രചിരിക്കുമോ
തളിരുടലാകെതഴുകിയുണര്‍ത്തി
തൊട്ടുതലോടിതരിപ്പിക്കുമോ
മധുതുളുമ്പുന്നൊരാമലര്‍ചുണ്ടുകള്‍
മറ്റാരുമറിയാതെമൊത്തിത്തിക്കുടിക്കുമോ
നവ്യാനുഭൂതിയറിഞ്ഞതില്ലെങ്കില്‍,പിന്നെ
നാണിച്ചവള്‍തലതാഴ്ത്തിനിന്നീടുമോ
തുടുത്തോരാകവിളിത്രവര്‍ണാഭമാകുമോ
പിടഞ്ഞുണര്‍ന്നുപരാഗമുതിര്‍ക്കുമോ
ആഗാതനാകുമനിലഗാത്രങ്ങളില്‍
സുഗന്ധംപരത്തിയവളുമ്മയാചിച്ചിരിക്കാം
ചുംബനംകൊണ്ടാമൃദുമേനിയാകെ
ചെമ്പനീര്‍പൂക്കള്‍ വിരിഞ്ഞിരിക്കാം
പോയ്‌വാരാമെന്നപാഴ്വാക്കുമോതി
പറന്നുമറയുമാകാറ്റിനെനോക്കി
ഇനിയെന്നുകാണുമെന്നാശങ്കബാക്കിയായ്
ഇപ്പോഴുമോരുപൂവ്തൊടിയിലുണ്ടാവാം...
2013 ഡിസം 8
ഞാനൊരു നീര്‍കണം മാത്രം
ആരോ മെഴുകുവാനിട്ട
ഓരോട്ടുപാത്രത്തില്‍
ബാക്കിയായി പോയൊരു നീര്‍കണം
ഉച്ചവെയിലുതിരയണം...
ബാഷ്പമാകണം
മേലെ മേഘങ്ങളില്‍
ചേക്കേറണ൦
എന്നെപെറ്റിട്ടവയറുതിരയണം
ആഗര്‍ഭപാത്രത്തിലൊളിക്കണം
മഴയായിപെയ്യേണ്ട
മഴനനയുമൊരുപെണ്കിടവിന്റെ
വാര്‍മുടിതുമ്പിലൂടൂര്‍ന്നിറങ്ങേണ്ട
പുഴയായൊഴുകേണ്ട
സമുദ്രത്തിലോടുങ്ങേണ്ട
ജന്മാവര്‍ത്തനങ്ങളുംവേണ്ട
ബാഷ്പമാവണ൦
മേഘഗര്‍ഭത്തിലൊളിക്കണം
ആരോ മെഴുകുവാനിട്ട
ഓരോട്ടുപാത്രത്തില്‍
ബാക്കിയായി പോയൊരു നീര്‍കണം
ഉച്ചവെയിലുതിരയണം...
ബാഷ്പമാകണം
മേലെ മേഘങ്ങളില്‍
ചേക്കേറണ൦
എന്നെപെറ്റിട്ടവയറുതിരയണം
ആഗര്‍ഭപാത്രത്തിലൊളിക്കണം
മഴയായിപെയ്യേണ്ട
മഴനനയുമൊരുപെണ്കിടവിന്റെ
വാര്‍മുടിതുമ്പിലൂടൂര്‍ന്നിറങ്ങേണ്ട
പുഴയായൊഴുകേണ്ട
സമുദ്രത്തിലോടുങ്ങേണ്ട
ജന്മാവര്‍ത്തനങ്ങളുംവേണ്ട
ബാഷ്പമാവണ൦
മേഘഗര്‍ഭത്തിലൊളിക്കണം
2013 നവം 22
പുതിയസ്ലേറ്റുതരുമ്പോള്‍
നെറ്റിയില്‍ മഖമമര്‍ത്തി
അമ്മപറഞ്ഞു
അമ്പലംചുറ്റിപോണം
അമ്പലംചുറ്റിപോണം
പറമ്പില്മഷിത് തണ്ട്കാണും
പറിച്ചുസൂക്ഷിച്ചുവക്കണം
പഠിക്കുന്നതല്ലേ ചിലപ്പോള്‍
പറിച്ചുസൂക്ഷിച്ചുവക്കണം
പഠിക്കുന്നതല്ലേ ചിലപ്പോള്‍
അക്ഷരത്തെറ്റുവരും
അമ്പലമുറ്റത്തെ മഷിത്തണ്ടുതേച്ചാല്‍...
തെറ്റുകള്കാണാത്തവണ്ണംമാഞ്ഞുപോ കും
തെറ്റുകള്കാണാത്തവണ്ണംമാഞ്ഞുപോ
അമ്മയുടെ കണ്‍വെട്ടത്തുനിന്നുമകന്നപ്പോള്‍ അമ്പലത്തിലേക്കുള്ള വഴിമറന്നു
മഷിത്തണ്ടെടുക്കാന്‍ മറന്നു
മഷിത്തണ്ടെടുക്കാന്‍ മറന്നു
സ്ലേറ്റിലാകമാനം പരന്നു കിടപ്പുണ്ട്
വടിവില്ലാത്ത അക്ഷരങ്ങളും
അക്ഷരത്തെറ്റുകളും
മായ്ച്ചിട്ടും
മായ്ച്ചിട്ടും മായാതെ
അക്ഷരത്തെറ്റുകളും
മായ്ച്ചിട്ടും
മായ്ച്ചിട്ടും മായാതെ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)

