2014 മേയ് 26

ഒഴുകുന്നു മെല്ലെ ഓളക്കൈചേര്‍ത്തുനാം
തുഴയില്ലാ ചങ്ങാടചങ്ങാതികള്‍
വഴിതെറ്റിയെന്നാപൂങ്കാറ്റുപറഞ്ഞാലും
പുഴയെല്ലാംആഴിയിലേക്കല്ലയോ പോകുന്നു

കാണും നാം ഉറുമ്പിരതേടുന്ന വീഥിയില്‍
കാലം കനിയട്ടെ തിരിച്ചറിഞ്ഞീടുവാന്‍
കാത്തിരിക്കുന്നു ഞാനും. കഴിയട്ടെ ഋതുക്കാലം
കുഞ്ഞോളമായി സഖേ നിന്‍റെതീരമണയുവാന്‍

2014 മാർ 7

രാഗതന്തികള്‍ മീട്ടാതെ
മണി വീണ മയങ്ങിയത്
നിഷ്കളങ്ക താരം
അസ്തമിച്ച പ്പോഴായിരുന്നു
രാഗേന്ദൂ ചിരിച്ചിട്ടും
 ആമ്പല്‍ മിഴികൂമ്പിയത്
കിഴക്കുനിന്നാ താരകം
അടര്‍ന്നോപ്പാഴായിരുന്നു
ദളങ്ങള്‍ വാടിത്തളര്‍ന്ന്
പൂവാം കുരുന്നു കരഞ്ഞത്
 പുലര്‍ക്കാല നക്ഷത്രം
പൊലിഞ്ഞ പ്പോഴായിരുന്നു
വേണമെനിക്കൊരു പൂമാനസം
എന്റെ സ്വപ്നങ്ങളില്‍ വിരിഞ്ഞൊരു തുമ്പ മാത്രം
വിശുദ്ധി തന്‍ വെണ്മപ്പളുങ്കുപാത്രം
എന്റെ നീല ത്തടാകത്തിലേകാന്തപുഷ്പം

മുളന്തണ്ടിലൂടെ


ആത്മാവിലൊരു ചിതയെരിയുമ്പോഴും
ചിരി മായ്കാതെയരങ്ങിലാടിത്തിമിര്‍ക്കുന്നവര്‍
യവനികയ്ക്കുള്ളില്‍ വിഭിന്ന ഭാവങ്ങളില്‍
മിന്നിപ്പൊലിഞ്ഞു നാം രംഗമൊഴിയുന്നു
പാതകള്‍ പലതായി
പിരിയുന്നിടങ്ങളില്‍
പഥികര്‍ നാം
പിരിയുന്നു
യാത്രാമൊഴിയുമായി
കാലത്തിന്‍ കുത്തൊഴുക്കിലെന്റെ
കാല്ച്ചങ്ങല പൊട്ടിച്ചിതറും
കാണാമന്നെന്‍ നരച്ച വാനം
കാഴ്ചകള്‍ കൊണ്ട് നിറയ്ക്കും ഞാന്‍
കാലത്തിന്‍ ചാരം മൂടിയ ചേതന
കനല്‍ തീ പോലെ ജ്വലിപ്പിക്കും