2014 ഫെബ്രു 15

ഉറവതേടുമൊരു വേരായി ഞാനീ
മരുഭൂവിലൂടെ പരതിത്തളരുന്നു
ഇറ്റുനീരിന്‍റെയോരത്തു കാണുന്നു
വന്മരങ്ങള്‍ തന്‍ കരുത്തുറ്റവേരുകള്‍
ഈര്‍ക്കില്‍ പഴുതിലൂടീട്ടിത്തടി കടത്തുന്ന
വേരുകള്‍ പോരടിക്കുന്നിടങ്ങളില്‍
നാവു നനയ്ക്കുവാനുണ്ടാകുമോ നീര്‍ക്കണം

അഭിപ്രായങ്ങളൊന്നുമില്ല: