2014 മാർ 7

എന്‍ പ്രിയ സ്നേഹിതാ നീയറിഞ്ഞീലയോ
എന്‍ പ്രേമ ഭാജ്യം തിരഞ്ഞെത്തിയെതെന്നെ
അവള്‍ വന്നു വിളിച്ചിരിക്കാം
പുറത്തെയിരുട്ടിലലറിക്കരഞ്ഞിരിക്കാം
തീഷ്ണ നേത്ര പ്രകാശം ജാലക ചില്ലില്‍
കണ്ണഞ്ചി മറഞ്ഞിരിക്കാം
മുഷ്ടി ചുരുട്ടി മാറത്തടിച്ചിരിക്കാം
ചുവരുകള്‍ പ്രകമ്പനം കൊണ്ടിരിക്കാം
ഭ്രാന്തിയെ പ്പോലവള്‍ തല മാന്തി പ്പൊളിച്ചിരിക്കാം
മഴനാരുകള്‍ പാറിപ്പറന്നിരിക്കാം
എന്റെ പേര്‍ ചൊല്ലി വിളിച്ചിരിക്കാം
കാറ്റിന്റെ സീല്‍ക്കാര ശബ്ദത്തിലതലിഞ്ഞതാവാം
 
ജാലകമൊന്നു തുറന്നിരുന്നെങ്കില്‍
നീയറിഞ്ഞെനെ
തണുത്ത കാറ്റിന്‍റെ കരം പിടിച്ചവള്
‍അവിടമാകെ എന്നെ തിരഞ്ഞത്
കതകൊന്നു തുറന്നിരുന്നെങ്കില്
‍നീകണ്ടേനെ
ഉമ്മറത്തിണ്ണയില്‍
കണ്ണീര്‍കണങ്ങള്‍
ബാക്കിവച്ച്
പിന്തിരിഞ്ഞവള്‍ പോയത്
 
പ്രണയ പരവശയായിനി യവളെ ത്തുമ്പോള്‍  
പ്രിയസ്നേഹിതാ ചോല്ലുകെന്‍ സഖിയോടു
മുകില്‍ കോടി ചുറ്റിയലയാതെ മാനത്തെ
വെള്ളി മേഘങ്ങളില്‍ കാത്തിരിക്കാന്
വര്ഷം വരുമ്പോള്‍ ഞാനെത്തും,മഴപ്പെണ്ണിന്‍റെ
വര്‍ഷോത്സവത്തിന് സിന്ദൂരം ചാര്‍ത്തുവാന്‍
 
ഓര്‍മ്മയുറച്ച നാള്‍മുതല്‍ നിന്നെയറിയുന്നു
നീര്‍മുകുല്‍‍ചിറകില്‍ നീയെത്തുന്നതും കാണുന്നു
കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലൂടെ നീ
പെയ്തൊഴിയാതെയലയുന്നതറിയുന്നു
ക്ഷമിക്കുക നീ , സഖീ യാത്രാമൊഴിയോതാതെ
യാമ ത്തിരശ്ശീലയ്ക്കിപ്പുറം പോന്നു ഞാന്‍
 

അഭിപ്രായങ്ങളൊന്നുമില്ല: