2014 മാർ 7

എന്‍ പനം തത്തയ്ക്ക് തങ്കയഴികളാല്‍
ബന്ധനം തീര്‍ത്തത് നിങ്ങളല്ലേ
പഞ്ചാമൃതം കൊണ്ട് പ്രാതലോരുക്കി
പഞ്ചാര വാക്കും പറഞ്ഞു നിങ്ങള്‍
പൊന്‍ കയര്‍ കൊണ്ടൊരു പോന്നൂഞ്ഞാലും
പോന്നാല വട്ടവും നല്‍കി നിങ്ങള്‍
പൊന്‍ പട്ടു നൂലാലിഴ ചേര്‍ത്ത മെത്ത
പള്ളിയുറങ്ങാന്‍ മെനഞ്ഞു നിങ്ങള്‍
പണം തത്തയ്ക്ക് രാത്രിയില്‍ തിങ്കളെ ക്കാണാന്‍
പൊന്‍ വാതിലൊന്നു തുറന്നു നിങ്ങള്‍
പോന്നഴിക്കൂട്ടിലെ എന്‍ പനംതത്തയെ
പൊന്നിനെ പ്പോലെ വളര്‍ത്തിനിങ്ങള്‍
പാറാന്‍ കൊതിക്കുന്ന ചിറകൊതുക്കി പ്പാവം
പിച്ചനടന്നത് നിങ്ങള്‍ കണ്ടതില്ല
പാതിരാ നേരത്താ പാല്‍ നിലാവില്‍ പൂത്ത
പൊന്നിന്‍ കിനാക്കളും കണ്ടതില്ല

അഭിപ്രായങ്ങളൊന്നുമില്ല: