2014 മാർ 7

ഞാന്‍ നിന്റെ മുറ്റത്തേയ്ക്ക്
പെയ്തു വീണപ്പോള്‍
എന്നിലെ നീര്‍ക്കുമിളകള്‍ക്ക്
മേലായിരുന്നു നിന്റെ ഭ്രമം
ആ ചില്ലുകൊട്ടാരങ്ങളിലായിരുന്നു
എന്റെ സ്വപ്നങ്ങളും
ഉടയാന്‍ മാത്രം വിധിക്കപ്പെട്ട
നീര്‍പ്പോളകള്‍
 
ചെളിപുരണ്ടു
ഞാനൊലിച്ചു പോകുമ്പോള്‍
എന്നിലെ ച്ചുഴികളിലായിരുന്നു
നിന്റെ കണ്ണുകള്
‍ആ ചുഴികളില്‍ തന്നെ യായിരുന്നു
ഞാനോടുങ്ങിയതും
നിനക്ക് ചുറ്റും മാത്രം
കറങ്ങാന്‍ വിധിക്കപ്പെട്ട
ജലതരംഗങ്ങള്‍
 

അഭിപ്രായങ്ങളൊന്നുമില്ല: