2014 മാർ 7

നീയാണ് പറഞ്ഞത്
മുറ്റത്തുലാവുന്ന
കാറ്റിന്റെ കയ്യില്‍
കസ്തൂരിയുണ്ടെന്നു
പാല്‍നിലാവില്‍
ചാലിച്ച്
പൂമുഖപ്പടിയില്‍
വിതറാറുണ്ടെന്നു
വാതായനങ്ങള്‍
ഞാനടച്ചില്ല
കാറ്റ് വന്നെങ്കിലോ
ജാലക വാതില്‍
ചാരിയില്ല
നിലാവുവന്നെങ്കിലോ
ഇമചിമ്മാതെ
താരങ്ങളെ നോക്കി
ഞാനിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല: