2014 ജനു 3

മറന്നു വച്ച അക്ഷരക്കൂട്ടങ്ങളില്‍ നിന്ന്
അഞ്ചക്ഷരങ്ങള്‍ മാത്രം '''ആശംസകള്‍'''
ഇതില്‍ എല്ലാമുണ്ട്......
എന്റെ നനുത്ത സൗഹൃദത്തിന്‍റെ ചിന്തും
വരണ്ടുണങ്ങിയ പ്രണയത്തിന്‍റെ മയില്‍പ്പീലിയും
വിരഹത്തിന്‍റെ നിറം മങ്ങിയ വളപ്പൊട്ടുകളുമുണ്ട്
കവിളിലെ നീര്‍ച്ചാലില്‍ നനഞ്ഞുണങ്ങിയ
കണ്ണീരിന്റെ ഉപ്പുരസവും
കൌമാര സ്വപ്നങ്ങളുടെ മഴവില്ലുകളുമുണ്ട്
അകന്നു പോയ വസന്തങ്ങളുടെ ഉണങ്ങിയ പൂക്കളുണ്ട്‌ ശ്രുതി ചേരാത്ത രാഗവും താളവ
ും ലയവുമുണ്ട്
പെയ്തു തോരാത്ത രാത്രി മഴയുടെ പ്രകമ്പനമുണ്ട്
രാവിന്റെ നിശബ്ദതയെ ഭജ്ഞക്കുന്ന തേങ്ങലുണ്ട്
തപ്തനിശ്വാസങ്ങളുടെ പകലുകളുമുണ്ട്
വേരറ്റു പോയ ബന്ധങ്ങളുടെ അസ്ഥിത്തറകളുണ്ട്
പിന്നെ ബന്ധനങ്ങളുടെ വേലിക്കെട്ടുകളുമുണ്ട്
പുക മഞ്ഞു പോലെ നിന്റെ ചിത്രമുണ്ട്
മുത്തു പൊഴിയുന്ന ചിരിയുണ്ട്
തുളസിക്കതിര്‍ ചൂടിയ വാര്‍മുടിചൂരുമുണ്ട്
ഭൂത കാലത്തിന്റെ മണല്‍ക്കാട്ടില്‍
കനിവിന്റെ ജലംതേടി
ഞാന്‍ നടന്നലഞ്ഞകാല്പാടുകളുമുണ്ട്
ഇതില്‍ എന്റെ കാല്പ്പനിക ഭ്രമങ്ങളെ
ഗളഛെദം ചെയ്തു ദഹിപ്പിച്ച ഭസ്മമുവുണ്ട്

അഭിപ്രായങ്ങളൊന്നുമില്ല: