ഓര്‍ക്കുന്നുവോ സഖീ ..ദീപ്തമല്ലെങ്കിലും
ഒരു നിഴല്‍ ചിത്രമായെങ്കിലുമെന്നെ നീ
ഒരു കൊച്ചു തോണിയിലണിയത്തുഞാനും
അരികത്ത്നീയുമായമരംതുഴയുമ്പോള്‍
നിലാക്കായലില്‍ നീന്തുമാക്കളിയോടം
നമ്മുടെ പ്രേമസാക്ഷിയാണെന്നും
നീലാംബരത്തിലെ വെള്ളിമേഘങ്ങള്‍
നിന്‍ പ്രേമ സന്ദേശമേന്തി വരുന്നെന്നും
ഇലത്തുമ്പില്‍ നിന്നിറ്റുവീഴുന്നൊരാ
ജലബിന്ദു,വിരല്‍ത്തുമ്പിലേറ്റുവാങ്ങി
ഹിമകണം പോലെ നിര്‍മ്മലം നമ്മുടെ
ഹൃദയങ്ങളെന്നും ചിരിച്ചു കൊണ്ടോതി നീ
മറക്കുവതെങ്ങനെ ആദ്യാനുരാഗപല്ലവി ,ആ
മയില്‍പീലി തന്‍വര്‍ണ്ണരാജികള്‍
ആദ്യം കുറിച്ച പ്രണയാക്ഷരങ്ങള്‍
ആദ്യത്തെ പ്രേമ സങ്കീര്‍ത്തനങ്ങള്‍
വിദൂരത്തിലെങ്കിലും നീയറിയുന്നുവോ
സദാവിമൂകമെന്‍ മാനസ തന്ത്രികള്‍
ഒരു നിഴല്‍ ചിത്രമായെങ്കിലുമെന്നെ നീ
ഒരു കൊച്ചു തോണിയിലണിയത്തുഞാനും
അരികത്ത്നീയുമായമരംതുഴയുമ്പോള്‍
നിലാക്കായലില്‍ നീന്തുമാക്കളിയോടം
നമ്മുടെ പ്രേമസാക്ഷിയാണെന്നും
നീലാംബരത്തിലെ വെള്ളിമേഘങ്ങള്‍
നിന്‍ പ്രേമ സന്ദേശമേന്തി വരുന്നെന്നും
ഇലത്തുമ്പില്‍ നിന്നിറ്റുവീഴുന്നൊരാ
ജലബിന്ദു,വിരല്‍ത്തുമ്പിലേറ്റുവാങ്ങി
ഹിമകണം പോലെ നിര്‍മ്മലം നമ്മുടെ
ഹൃദയങ്ങളെന്നും ചിരിച്ചു കൊണ്ടോതി നീ
മറക്കുവതെങ്ങനെ ആദ്യാനുരാഗപല്ലവി ,ആ
മയില്‍പീലി തന്‍വര്‍ണ്ണരാജികള്‍
ആദ്യം കുറിച്ച പ്രണയാക്ഷരങ്ങള്‍
ആദ്യത്തെ പ്രേമ സങ്കീര്‍ത്തനങ്ങള്‍
വിദൂരത്തിലെങ്കിലും നീയറിയുന്നുവോ
സദാവിമൂകമെന്‍ മാനസ തന്ത്രികള്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ