പ്രിയനേ ....നമുക്കൊന്നിച്ചാ
നീല വിഹായസ്സിന്‍ വിശാലതേയിലേക്ക്പറക്കാം
നക്ഷത്രങ്ങള്‍ ചിരിക്കുന്നു
ശശിലേഖക്ഷണിക്കുന്നു
ഇന്നലെ കാറ്റുംപറഞ്ഞു
മഴവില്‍ മുനമ്പിലാണാകാശമെന്നു
ഗഗനത്തിന്‍ നീലിമ വെറും
ശൂന്യമാ നെന്‍പ്രിയേ
നമ്മെ പ്രലോഭിപ്പിക്കുന്ന സൗന്ദര്യം
എന്നോ പ്രകാശം പോഴിഞ്ഞസ്തമിച്ച
താരങ്ങള്‍ തന്‍ ശവപ്പറമ്പാണവിടം
വെളിച്ചം വിഴുങ്ങുന്ന താഴ്വര
അമാവാസിതന്‍ വിരസതയിലെക്കാണ്
ആചന്ദ്രക്കലനമ്മെ വിളിക്കുന്നതും
പ്രകൃതിതന്‍ ചതിക്കുഴിയാണ് രാത്രി
പകലിന്‍റെപള്ള കീറി മുറിക്കുന്ന
ഈര്‍ച്ച വാളാണ് രാത്രി
വെറും സ്വപ്നമാനോമാലെ മഴവില്ലുകള്‍
മരീചിക തേടുന്ന തോന്നലുകള്‍
വര്‍ണ്ണങ്ങള്‍ നിന്റെ വിചാരങ്ങള്‍ മാത്രം
നമുക്കാമരച്ചില്ലയില്‍കൂടുകൂട്ടാം
ഇന്നേക്ക് മാത്രം ധാന്യം തിരയാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ