2014 ജനു 3

വിശക്കുന്നവന്റെ സുവിശേഷം

ഇതെന്റെ സുഹൃത്ത്‌
ക്ഷമിക്കണം .....
ഇതെന്റെ കൂടെപ്പിറപ്പ്
 
ഞാന്‍ ജനിച്ചപ്പോള് ഇവനെന്റെ ഒപ്പമില്ല
ഞാന്‍ ജനിച്ചത്‌ {നിങ്ങളും }
രാജകുമാരനായിട്ടാണ്
അതിനു ശേഷമാണ് ഇവന്റെ വരവ്
 
ശൈശവത്തില്
‍ ഞാനറിഞ്ഞിരുന്നില്ല
ചുണ്ട് പിളര്‍ത്തി കരയുമ്പോള്‍
അമ്മിഞ്ഞ പാലുമായി അമ്മ അരികത്തുണ്ടാവും
 
ബാല്യത്തില്‍
ഞാനറിഞ്ഞു ..പലവട്ടം.. അന്ന്,
മിഴികളിലെരിഞ്ഞിരുന്ന കരിന്തിരി
ഇവനെ കുറിച്ചോര്‍ത്തായിരുന്നു  
ഇവന്റെ ദുശ്ശാട്യo എന്നെ തളര്‍ത്തി കളഞ്ഞിരുന്നു
എനിക്കൊപ്പം എന്നെക്കാള്‍ അവന്‍ വളര്‍ന്നു
 
കൌമാരത്തില്‍.....
അപ്പോഴേക്കും ഇവനെന്റെ
 കളിത്തോഴനായി കഴിഞ്ഞിരുന്നു
പക്ഷെ... എനിക്കവനെ
ഇഷ്ടപ്പെടാന്‍ കഴിഞ്ഞിരുന്നില്ല
{നിങ്ങള്‍ക്കും} ഇഷ്ടപ്പെടാന്‍ കഴിയില്ലിവനെ
പിരിയാന്‍ ഞാന്‍ കൊതിച്ചു
ആട്ടിപ്പായിക്കാനും
അതിനായി അധ്വാനിച്ചു
പക്ഷെ ഇവന്‍ പോയില്ല
 
യൌവ്വനം
പോയതറിഞ്ഞില്ല
വസന്തങ്ങളും ......ഗ്രീഷ്മങ്ങളും
മഴയും.. മഞ്ഞും..മഴവില്ലും..
പോയ്പ്പോയതറിഞ്ഞില്ല
 
ഇന്നും ഇവനെന്റെ ഒപ്പമുണ്ട്
ഈ മണല്‍ കാട്ടിലും എന്റെ പിന്നാലെ ...
 
ഞരമ്പിലെ തുള്ളികള്‍ വിയര്‍പ്പായി
ആറിത്തണുത്താവിയായിതീരുമ്പോള്‍,
കച്ചമുറിത്തുണ്ടില്‍ പൊതിഞ്ഞു വച്ച്
ഇലപ്പായ തലയ്ക്കല്‍ നിലവിളക്കെരിയുമ്പോള്‍
എന്നെ വിട്ടു നിനക്ക് പോകേണ്ടി വരും
വിട പറയേണ്ടി വരും ...
 

അഭിപ്രായങ്ങളൊന്നുമില്ല: