2014 ജനു 17

നന്ദിതാ......
.നിന്നെയോര്‍ക്കവേ ഇടനെഞ്ചില്‍
തേങ്ങിയുയരുന്ന ഒരുനെടുവീര്‍പ്പ്
നീ പൂത്തുലഞ്ഞ പ്രണയത്തില്‍
വസന്തമായും പിന്നെ,ഗ്രീഷ്മങ്ങളായും
നിന്നിലേക്കാഴ്ന്നിറങ്ങിയത് ആരായിരുന്നു...

മഴയ്ക്കായി നീ വരണ്ടു കിടക്കവേ
നിന്റെ മഞ്ഞച്ച വയലുകളിലേക്ക്
ഹിമകണമായി പൊഴിഞ്ഞും
പിന്നെ,മിന്നല്‍ പിണരായതും ആരായിരുന്നു

നിന്‍റെ ശിശിരത്തിലുറഞ്ഞത്‌
ഏതു ചുണ്ടുകളായിരുന്നു
അന്ത്യശ്വാസത്തിലും നിന്‍റെ ഹൃദയം
സ്പന്ദിച്ചത് ആര്‍ക്കുവേണ്ടിയായിരുന്നു

നന്ദിതാ..........
നിന്നെയോര്‍ക്കവേ
ഒരു കാറ്റ് മഴയിലലിയുന്നു
മഴ പെയ്തടങ്ങാതെ
ഇത്തിരി ഇരുട്ടും പേറി
എന്റെ തീരത്തലയുന്നു....................

അഭിപ്രായങ്ങളൊന്നുമില്ല: