2014 ജനു 17

നിലാമഴതൂകവേ നിശാഗന്ധിയുണര്‍ന്നു
നീള്‍മിഴിത്തുമ്പില്‍ നാണപ്പൂന്തേനുമായി

നീര്‍ത്തുമീ ലോല ചേലയില്‍
നേര്‍ത്തതന്‍ ദലങ്ങളാലെ

നൂപുരധ്വനി യുണര്‍ത്തിനില്‍പ്പൂ
നര്‍ത്തനച്ചുവടുമായവള്

നിറയുമീ പാലാഴിയില്‍
നുരയും നിന്നനുരാഗം

നഭസ്സിലെങ്ങുമലയായി
നവ്യാനുഭൂതി പടര്‍ത്തുന്നു

നാദമോനിന്‍ ലതകളില്‍
നീലാജ്ഞനമെഴുതിച്ചു

നീര്‍മണിയോനിന്പുടങ്ങളില്‍
നുകരുന്നു മധു ചുംബനം

നിരുപമം നിന്നംഗലാവണ്യം
നൈര്മല്യമാംദലസൗഭഗം

നൈവേദ്യമായിപ്രിയേ
നിന്‍പ്രേമ ഭാവം‍
 

അഭിപ്രായങ്ങളൊന്നുമില്ല: