2014 ജനു 3

ദൈവമേ നിനക്ക് നന്ദി
എന്‍റെ അജ്ഞതയിലേക്ക്
ഒരു പ്രകാശ വീചി

മഞ്ഞു തുള്ളി മുതല്‍
മഹാ സാഗരം വരെ
മഞ്ഞാടിക്കുരു മുതല്‍
മാമലകള്‍ വരെ
ചേതനവും അചേതനവുമായ
ദൃഷ്ടാന്തങ്ങള്
‍
ഇന്നലെ രാത്രിയിലെ തിങ്കള്‍
ഇന്നത്തെ പുലരി
ഇപ്പോള്‍ വീശിയ കാറ്റിന്റെ സ്പര്‍ശനം
രൂപവും അരൂപവുമായ
അഭൗമതേജസ്സുകള്
‍
ദൈവമേ നിനക്ക് നന്ദി
എന്റെ നേത്രങ്ങളില്‍വെളിച്ചം നിറച്ചതിനു
എന്റെ കര്‍ണ്ണ പുടങ്ങള്‍
കൊട്ടിയടയ്ക്കാതിരുന്നതിനു

അഭിപ്രായങ്ങളൊന്നുമില്ല: