2014 ജനു 17

കണ്ണനെക്കാണാനും മാറത്തണയ്ക്കാനു-
മെന്‍ മനം കൊതിക്കാറുണ്ടെന്നും
 
വഴിക്കണ്ണുമായി കാത്തിരിക്കുന്ന നിങ്ങളെ
ക്കാണാന്‍ ഞാനും കൊതിക്കാറുണ്ടെന്നും
 
പിടയ്ക്കുന്ന നിന്നക്ഷരക്കൂട്ടങ്ങളെന്നിനി
വരുമെന്ന് വെറുതെ നിനയ്ക്കാറുണ്ടെന്നും
 
അകലെയാണെങ്കിലും മാമക വല്ലിയില്‍
ഓര്‍മ്മകള്‍ പൂക്കാറുണ്ടെന്നും
 
അമ്മതന്‍ നിരമിഴിത്തുമ്പിലെത്തുള്ളികളോര്‍ക്കവേ-
യെന്നുള്ളം തപിക്കാറുണ്ടെന്നും
 
അതിനായി മാത്രമി  മണല്‍ക്കാട്ടിലെ
ന്മാനസം വേവുതിന്നു ന്നതെന്നും
 
ഇടനെഞ്ചില്‍ കുറുകുന്ന ചെറുകിളിപാടുമ്പോള്‍
ഈണം മുറിയാറുണ്ടെന്നും
 
തീ വെയിലേറ്റുതളര്‍ന്നൊരീ രാപ്പാടീ
നിന്‍ താരാട്ടിനായി കൊതിക്കാറുണ്ടെന്നും
 
ഇറയത്തു വെള്ളം തെറുപ്പിക്കുമാമഴയെ
പുണരുന്നു ഞാനിന്നുമെന്നും
 
ഇമയനങ്ങാതെയാമഴനൂലുകള്‍-
ക്കുള്ളിലെന്‍ ബാല്യം തിരയുന്നു ഞാനിന്നും
 
ഇനിയെപ്പോള്‍ പുലരുമെന്നറിയാതെ-
യൊരുനിശ സൂര്യനെതേടുന്നുണ്ടെന്നും
 
വിടര്‍ന്നത് വേറുതെയെന്നറിയാതെയൊരു പൂവ്
വണ്ടിനെതിരയുന്നുണ്ടിന്നും
 
ഇനിയെന്ന്ഞാനാ പടികടന്നെത്തു
മേന്നോര്‍ത്തു വേദനിക്കാറുണ്ടെന്നും
 
ഇനിയെത്ര ചതുരക്കളങ്ങള്‍കലണ്ടറില്‍
മരിക്കണമെന്ന് ചിന്തിക്കുമെന്നും‍

അഭിപ്രായങ്ങളൊന്നുമില്ല: