ആഴിത്തല്യ്ക്കലെ ആലയില്‍ കൊല്ലന്‍
തീയൂതിച്ചുവപ്പിച്ചപോലെ
കനല്‍കട്ടികളട്ടിമേലട്ടിയായിപാകി
ചിട്ടപ്പെടുത്തുന്നുപട്ടട പോലെ
വെള്ളിത്തളികയാതീക്കനലേല്‍ക്കെ
തീപ്പുകതുപ്പി തളര്‍ന്നുവീണു
പട്ടടയ്ക്കൊപ്പംആഴിയ്ക്കടിയില്‍
ആചെങ്കതിരവന്‍താഴ്നുപോയി
ആലയില്‍ കൊല്ലന്‍ തീ യച്ചപ്പോള്
കരി൦ധൂമമെങ്ങും പരന്നൊഴുകി
കരിക്കട്ടകളട്ടിമേലട്ടിയായിപാകി
കെട്ടിപ്പടുത്തുഇരുട്ടിന്റെ കോട്ട
ഉലയിലണഞ്ഞകുഞ്ഞുതീക്കട്ടകള്‍
കൊല്ലന്‍മുകളിലേക്കെറിഞ്ഞു
മച്ചിന്മേലുണ്ടായിതാരകക്കൂട്ടം
അമ്പിളി തെല്ലിന്റെശരറാന്തലും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ