2014 ജനു 25

ജയിലര്‍ മടക്കി ത്തന്ന ഭാണ്ഡക്കെട്ടിനുള്ളില്‍നിന്നും
ഒടുവിലാ നിധി കണ്ടെടുത്തു
ഒരു സിന്ധൂരചെപ്പ്
നിന്നിലെക്കെത്തുവാന്‍ ഞാന്‍ നടന്നു
 നിന്നിലെക്കിനി എത്ര ദൂരം
ഓരോ മാത്രയും ഓരോ യുഗങ്ങളായി
ഓരോ ചുവടും ഹിമവല്‍ സാനുവിലേക്ക്
വിള കൊയ്ത വയലുകള്‍
നുകമെന്തിയ കാളകളെ
 കാത്തുകിടക്കുന്നത് പോലെ
കഴിഞ്ഞു പോയ വസന്തം ബാക്കി വച്ച
ഒരു പൂവിന്റെ മിഴിമുനയെറ്റ
വണ്ടിന്റെ പടപ്പുറപ്പാട്
കൈവിരല്‍ ത്തുമ്പില്‍
സിന്ദൂരം തൊട്ടു സീമന്ത രേഖയില്‍ തൊടുമ്പോള്‍
വെള്ളിനൂലുകല്‍ക്കിടയിലെ
യൗവ്വനത്തിന്റെ കറുത്ത
നാരുകളെ തിരയുകയായിരുന്നു ഞാന്‍

അഭിപ്രായങ്ങളൊന്നുമില്ല: