2014 ജനു 28

നിനക്കായി മാത്രമുദിച്ചിടാമൊരു പുലരി
നിനവുകളിലീപ്പകലെരിഞ്ഞിടട്ടെ

അന്നുദിക്കുന്നോരരുണസ്മിതങ്ങളില്‍
അഴലിന്റെ പുകമഞ്ഞലിഞ്ഞു പോകാം

ആരമ്യവാടിയില്‍പൂത്തിടാം സൂനങ്ങള്‍
ആയിരം പൂര്ണ്ണന്ദുഒന്നിച്ചു ചിരിച്ചപോള്‍

അന്ന് ഹൃദന്തത്തിലീരാഗവീചികള്‍
ചിന്നി ച്ചിതറിയധ്വനികളാവാം

മിന്നിപ്പോലിഞ്ഞങ്ങുപോകും മുകുരത്തി
ലിന്നത്തെ ശാരദ സന്ധ്യകളും
 

അഭിപ്രായങ്ങളൊന്നുമില്ല: