നാം യാത്രികര്‍ ....മഴവില്ലിനോപ്പം ,
അന്തമില്ലാത്ത ആകാശത്തിലെ
പ്രണയ സഞ്ചാരികള്‍
ഈ നിറത്തോരണത്തിന്റെ
തലയായി ഞാനും വാലായി നീയും
ദിക്കില്‍ നിന്നും ദിക്ക്കളിലേക്ക്
ഒരിടത്തുവച്ചു പ്രകൃതി നമ്മെ
ഒരു മഴത്തുള്ളിയില്‍
കൈ കോര്‍ത്തു വച്ചു
ഒരു ധവള രശ്മിയായി
നാമലിഞ്ഞു ചേര്‍ന്നു
നാം യാത്ര തുടരുന്നു
ഋതുക്കളില്‍ നിന്നും ഋതുക്കളിലേക്ക്
ഇനിയൊരു മഴത്തുള്ളിയില്‍
പ്രകീര്ണ്ണനം അരുതെന്ന് പ്രാര്‍ഥിച്ചു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ