2014 ജനു 3

പിറന്ന മേഘങ്ങളിലേക്ക്
തിരിച്ചു പോകാനാകാതെ
മഴത്തുള്ളി പിടഞ്ഞതു
പുഴയുടെ അടിമ  ആയതിനാലാവണം
 
മലമുകളിലേക്ക് ഒരിക്കലും
ഒഴുകിയെത്താനാവില്ലെന്നറിഞ്ഞിട്ടും
പുഴ അടിവാരത്തില്‍ അലമുറയിട്ടത്
അടിപ്പെട്ടതിനാലാവണം
 
തലയ്ക്കു മീതെ മേഘത്തെ കണ്ടപ്പോള്‍
കാറ്റത്തോടിയെത്താനാവില്ലെന്നറിഞ്ഞു
മല ഗര്വ്വടക്കി ശിരസ്സ്‌ നമിച്ചത്
കാറ്റിനോടുള്ള വിധേയത്വമായിരിക്കാം 

അഭിപ്രായങ്ങളൊന്നുമില്ല: