2014 ജനു 17

കടലാസില്‍ മരിച്ച അക്ഷരങ്ങള്‍
പോസ്റ്റ്മോര്ടംചെയ്യവേ ,നിന്‍റെ
തലച്ചോറില്‍ മിന്നി മറഞ്ഞ
വൈദ്യുതിയുടെ വാട്സ്
അളവുകള്‍ക്കതീതം
 
വാക്കുകളെ നീ
 വെള്ള പുതപ്പിച്ചിരുന്നു
കബന്ധ ങ്ങളില്‍ വിരല്‍ തൊട്ടപ്പോള്‍
വൈദ്യുതി പാഞ്ഞതെന്റെ
ഹൃദയത്തിലൂടെ
വരികള്‍ക്കിടയില്‍  നീ
ഒളിപ്പിച്ച വാക്യങ്ങള്‍
പുഴുക്കളെ പ്പോലെ
അവയീ ശവങ്ങളില്‍
നിന്റെ ഓര്‍മ്മ
തിന്നു തീര്‍ക്കുന്നു
 
അക്ഷരങ്ങളില്‍ നീ
പുരട്ടിയ അഷ്ട ഗന്ധവും
പനിനീരും
സുഗന്ധ തൈലവും 
ഒലിച്ചുപോയാല്‍
നാറുന്നത്തിന്റെ കൈവെള്ള
ഖണ്ഡികയ്ക്കുള്ളിലെ
അര്‍ദ്ധ വിരാമങ്ങള്‍
അന്ധത ബാധിച്ച ചിന്തയില്‍ നിന്നും
കഴുകന്റെ കൊക്കുകള്‍
കൊത്തിപ്പറിച്ച
ഇറച്ചിത്തുണ്ടുകള്‍ മാത്രം
 
ശേഷ ക്രിയകള്‍ക്കു താഴെ
നിന്റെ കയ്യൊപ്പ്
വാക്കുകളുടെ ആത്മാക്കള്‍ക്ക്
നിത്യശാന്തി ....

അഭിപ്രായങ്ങളൊന്നുമില്ല: